നെടുങ്കണ്ടം: തൂക്കുപാലത്ത് പഞ്ചായത്ത് ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഇറച്ചിക്കട കരുണാപുരം പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. തൂക്കുപാലത്ത് നിർമാണം നടക്കുന്ന മാർക്കറ്റ് സമുച്ചയത്തിന്റെ സമീപത്തുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇറച്ചിക്കടയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം അടപ്പിച്ചത്. ലൈസൻസില്ലാതെ ഇറച്ചിക്കട പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് പഞ്ചായത്ത് ഇറച്ചിക്കട ഉടമക്ക് ഒരുമാസം മുമ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും ലൈസൻസ് എടുക്കാതെ പ്രവർത്തിച്ച സാഹചര്യത്തിലാണ് കട അടപ്പിച്ചത്. പഴയ പഞ്ചായത്ത് മാർക്കറ്റിനുള്ളിൽ ഇയാൾ ഇറച്ചിക്കട അഞ്ച് ലക്ഷം രൂപക്ക് ലേലംപിടിച്ചിരുന്നു. എന്നാൽ പുതിയ മാർക്കറ്റ് സമുച്ചയം നിർമിക്കാനായി പഴയ മാർക്കറ്റ് പൊളിച്ചപ്പോൾ റോഡരികിലായി മുറി വാകടകക്കെടുത്ത് ഇവിടേക്ക് മാറുകയായിരുന്നു. ലേലത്തിന്റെ കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിട്ടും കച്ചവടം തുടരുകയായിരുന്നെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കൂടാതെ ലേലത്തുകയിൽ 3.25 ലക്ഷം രൂപ മാത്രമാണ് പഞ്ചായത്ത് സെക്രട്ടറി കെ.എസ്.റസീനയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വിധു.വി.സോമൻ, അസി.സെക്രട്ടറി രേഖ.ടി.സോമൻ, ഹെഡ് ക്ലാസ് വിനോദ് എന്നിവർ നേരിട്ടെത്തിയാണ് കട അടപ്പിച്ചത്.