കട്ടപ്പന : ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫീസ് കട്ടപ്പന നഗരസഭയുമായി ചേർന്ന് അഭിയാന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും സഹകരണത്തോടെ നടത്തിവന്നിരുന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാചരണത്തിന് സമാപനമായി. കട്ടപ്പനയിൽ നടന്ന സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ബീന ജോബി ഉദ്ഘാടനം ചെയ്തു ..വിവിധ സ്കൂളുകളിലും കോളേജുകളിലും ബോധവത്ക്കരണ ക്ലാസ്സുകൾ, തെരുവ് നാടകങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു കൊണ്ടാണ് വാരാചരണം ഒരാഴ്ച്ച നീണ്ടു നിന്നത്.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ സലിം മുഖ്യ പ്രസംഗം നടത്തി.നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഏലിയാമ്മ കുര്യാക്കോസ് അദ്ധ്യക്ഷയായി.വിമുക്തി മാനേജർ ആർ.ജയചന്ദ്രൻ,എക്സൈസ് ഉദ്യോഗസ്ഥരായ ഇ.പി സിബി, സെബാസ്‌റ്റ്യൻ ജോസഫ്, നഗരസഭാ കൗൺസിലർമാരായ ജാൻസി ബേബി,തങ്കച്ചൻ പുരയിടത്തിൽ, ലീലാമ്മ ബേബി, കോർഡിനേറ്റർ അനൂപ് ജോസ് എന്നിവർ പങ്കെടുത്തു. സമാപന യോഗത്തിന് ശേഷം ലഹരി വിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബും നടന്നു.