കട്ടപ്പന : രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. സെൻട്രൽ ജംഗ്ഷൻ - പള്ളിക്കവല റോഡിൽ ഗാന്ധി സ്വകയറിന് സമീപം റോഡിൽ കുത്തിയിരുന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. എ ഐ സി സി അംഗം ഇ എം ആഗസ്തി പ്രതിഷേധം ഉദ്ഘാടനം ചെയ്തു..മണ്ഡലം പ്രസിഡന്റ്‌ തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ജോയി വെട്ടിക്കുഴി, സിബി പാറപ്പായി, കെ ഇ മാത്യു, സിജു ചക്കു മൂട്ടിൽ,ബിനോയ് വെണ്ണിക്കുളം, കെ എസ് സജീവ്,ഷൈനി സണ്ണി,സജിമോൾ, ജെസ്സി ബെന്നി എന്നിവർ പ്രസംഗിച്ചു.