jose

ചെറുതോണി :കേരളാകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റായിജോസ് പാലത്തിനാലിനെവീണ്ടും തിരഞ്ഞെടുത്തു.യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റായും സംസ്ഥാന ജനറൽ സെക്രട്ടറിമായി പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. സംസ്ഥാന കർഷക കടാശ്വസാസ കമ്മീഷൻ അംഗം, മലനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച് വരുന്നു.
പാർട്ടി ജില്ലാ ഭാരവാഹികളായി അഡ്വ. എം.എം മാത്യു, കുര്യാക്കോസ് ചിന്താർമണി (വൈസ് പ്രസിഡന്റമാർ്) രാരിച്ചൻ നീർണാകുന്നേൽ, അഡ്വ. മധു നമ്പൂതിരി, ഷിജോ തടത്തിൽ, ജെയിംസ് മ്ലാക്കുഴിയിൽ (ജനറൽ സെക്രട്ടറിമാർ) മാത്യു വാലുമ്മേൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ റിട്ടേണിംഗ് ഓഫീസർ അഡ്വ.ജോണി പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രിറോഷി അഗസ്റ്റിൻ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻജോർജ്ജ് ,തോമസ്‌ജോസഫ് എക്‌സ് എം.എൽ.എ, പ്രൊഫ. കെ. ഐ ആന്റണി, രാരിച്ചൻ നീർണാകുന്നേൽ എന്നിവർ സംസാരിച്ചു.