തൊടുപുഴ: ജില്ലയിലെ മുഴുവൻ സക്കാർ , എയ്ഡഡ് സ്‌കൂളുകൾ, സി.ബി.എസ്.ഇ. കേന്ദ്രീയ വിദ്യാലയ, ഐ.സി.എസ്.സി., നവോദയ വിദ്യാലയങ്ങളിൽ പഠിക്കുന കുട്ടികളെ ഒറ്റപ്ലാറ്റ്‌ഫോമിൽ ആണിനിരത്തിക്കൊണ്ട് 25 കായിക ഇനങ്ങളിൽ കേരള ഒളിമ്പിക് അസോസിയേഷൻ നടത്തുന്ന സ്‌കൂൾ കായിക മേളയുടെ വിജയകരമായ നടത്തിപ്പിനായിഇന്ന് വൈകുന്നേരം 3ന് ക് തൊടുപുഴ ഡി പോൾ പബ്ലിക് സ്‌കൂളിൽ സംഘടക സമിതി രൂപീകരണ യോഗം നടക്കും. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും, കായിക സംഘടനകളിൽ നിന്നും തൃതല പഞ്ചായത്തുകളിൽ നിന്നുമുള്ള ഭാരവാഹികൾ പങ്കെടുക്കണമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ യോഗത്തിൽ പങ്കെടുക്കും.