കട്ടപ്പന : എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മലനാട് യൂണിയനിൽ പ്രവർത്തക യോഗം നടത്തി..യൂണിയൻ പ്രസിഡന്റ്‌ ബിജു മാധവൻ ഉദ്ഘാടനം നിർവ്വഹിച്ചു.38 ശാഖകളിൽ നിന്നായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സമ്മേളനം വിജയമാക്കുന്നതിനായി യൂണിയന് കീഴിലെ എല്ലാ ശാഖാ ഭാരവാഹികളെയും മുഴുവൻ കുടുംബത്തിലെയും യുവാക്കളെയും

പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ജൂലായ് 12 ന് കട്ടപ്പനയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.