ഇടുക്കി :ജില്ലയിലെ അദ്ധ്യാപക സംഘടന പ്രവർത്തകരുടെ അനുഭവങ്ങൾ ലേഖനങ്ങളായി സമാഹരിച്ച 'മലനിരകളിലെ സമരപാതകൾ ' എന്ന പുസ്തകത്തിന്റെ പ്രകാശനം കെ.എസ്.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സോണി കോമത്ത് നിർവ്വഹിച്ചു. പുസ്തകം പരിചയപ്പെടുത്തി കൊണ്ട് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.രമണൻ സംസാരിച്ചു.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ.എം.ഷാജഹാൻ പുസ്തകം ഏറ്റുവാങ്ങി.ഇതോടനുബന്ധിച്ച് നടന്ന അദ്ധ്യാപക സംഗമ യോഗത്തിൽ സർവ്വീസ് സംഘടന നേതാക്കളായ ആർ.രഘുനാഥൻ നായർ, സൈമൺ സൈലസ്, പൊൻകുന്നം സെയ്ത്, എൻ.സദാനന്ദൻ, റോബിൻസൺ.പി. ജോസ്, എം.എം.മാത്യു, വി.വി.ഷാജി തുടങ്ങിയവർ സംസാരിച്ചു.മുൻ ജില്ലാ പ്രസിഡന്റ് ഇ.ജെ.രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് വി.വി.ഫിലിപ്പ് സ്വാഗതവും ടി.എം.സുബൈർ നന്ദിയും പറഞ്ഞു

മലനിരകളിലെ സമരപാതകൾ പുസ്തക പ്രകാശന യോഗം കെ.എസ്.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സോണി കോമത്ത് ഉദ്ഘാടനം ചെയ്യുന്നു