obit-krasin

അടിമാലി : ആനക്കുളത്ത് പുഴയിൽ കുളിയ്ക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളൂർ വിതയത്തിൽ ക്രാസിൻ തോമസി(29 ) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂൺ 18 ന് ഉച്ചകഴിഞ്ഞ് 9 അംഗ വിനോദയാത്ര സംഘത്തിനൊപ്പമാണ് ക്രാസിൻ മാങ്കുളത്തെത്തുന്നത്. കുളിയ്ക്കാനിറങ്ങിയപ്പോൾ പുഴയുടെ മദ്ധ്യഭാഗത്തേക്ക് നീന്തുന്നത് കൂടെയുണ്ടായിരുന്നവർ കണ്ടു. തിരിച്ചെത്താൻ വൈകിയതോടെയാണ് സുഹൃത്തുക്കൾ തിരച്ചിൽ ആരംഭിച്ചത്. ഇവർ ബഹളം വയ്ക്കുന്നത് കേട്ടാണ് നാട്ടുകാർ വിവരം അറയുന്നത്. താമസിച്ചിരുന്ന റിസോർട്ടിന് തൊട്ടുമുന്നിലെ പുഴയിലാണ് ക്രാസിൻ അടക്കം 3 പേർ കുളിക്കാൻ ഇറങ്ങിയത്.പുഴ കലങ്ങിയ നിലയിൽ ആയതിനാൽ തിരച്ചിൽ ദുഷ്‌കരമായിരുന്നു. ഒരാഴ്ച നീണ്ട തിരച്ചിലുകൾക്കൊടുവിൽ കുറത്തിക്കുടി ഭാഗത്തു നിന്നും നാട്ടുകാരാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്.