പീരുമേട്:ഭാരതം പൗരാണികമായി വൈദ്യശാസ്ത്ര രംഗത്ത് നേടിയെടുത്ത പുരോഗതി തുടരാൻ കഴിയണമെന്ന് ഡീൻ കുര്യാക്കോസ് എം. പി അഭിപ്രായപ്പെട്ടു.
അഴുതാ ബ്ലോക് പഞ്ചായത്തിന്റെയും പീരുമേട് താലൂക്ക് ആശുപത്രിയുടെയും വണ്ടി പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യ മേള കുട്ടിക്കാനം മരിയൻ കോളേജിൽഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പീരുമേട് ബ്ലോക്കിന് കീഴിൽ വരുന്ന വിവിധ പഞ്ചായത്തുകളുടെയും
ഐ.സി.ഡി.എസ്., കുടുംബശ്രീ, ഫയർ ഫോഴ്‌സ്, എക്‌സൈസ്, ശുചിത്വമിഷൻ, ഭക്ഷ്യസുരക്ഷ, സ്‌കൂൾ, കോളേജുകൾ, എം എം.റ്റി. ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് കുട്ടിക്കാനം മരിയൻ കോളേജിൽ വച്ച് ആരോഗ്യ മേള സംഘടിപ്പിച്ചത്
ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളുടെ പ്രചര ണാർത്ഥം ജനങ്ങളെ ബോധവൽക്കരിക്കാൻ ഉതകുന്ന പരിപാടികളാണ് ആരോഗ്യമേളകൾ മുഖേന ആസൂത്രണം ചെയ്തുവരുന്നത്. ആരോഗ്യ സംബന്ധമായ വിവിധ സർക്കാർ പദ്ധതികളെ ജനങ്ങളിൽ എത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുകയാണ് ആരോഗ്യ മേളയുടെ ഉദ്ദേശലക്ഷ്യംപരിപാടിക്ക് മുന്നോടിയായി കുട്ടിക്കാനം ടൗണിൽ റാലി നടത്തി
പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം വാഴൂർ സോമൻ എം എൽ എ നിർവ്വഹിച്ചുചടങ്ങിൽ ആഴുത ബ്ലോക് പഞ്ചായത്ത് പ്രസി. പി എം നൗഷാധ് അദ്ധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് പ്രസി. ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആരോഗ്യ വിഭാഗം അധികൃതർ എന്നിവർ പങ്കെടുത്തു

അഴുത ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യ മേള കുട്ടിക്കാനം മരിയൻ കോളേജിൽ ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.