കേരള ഗ്രന്ഥശാല സംഘം രൂപീകൃതമായിട്ട് 76 വർഷം പിന്നിട്ടു . ശിലകളിലും ലോഹങ്ങളിലും ആലേഖനം ചെയ്തിരുന്ന രാജ ശാസനകളാണ് ഇന്ത്യയിലെ ആദ്യകാല എഴുത്ത് രൂപങ്ങൾ .പിന്നീട് എഴുത്തോലകളിൽ താലപത്രമെന്ന പേരിൽ പ്രചാരത്തിലായി. ബുദ്ധ കാലഘട്ടത്തിലെ നളന്ദ സർവകലാശാലയിലെ ഗ്രന്ഥശാലയാണ്ഏറ്റവും പുരാതനമായ കരുതുന്നത് . താളിയോലകളിലാണ് ഇവിടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. തക്ഷശില, നാഗാർജുന, ബനാറസ്, മിഥില, നാദിയ ,തഞ്ചാവൂർ തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങളിലും ലൈബ്രറികൾ സ്ഥാപിച്ചിരുന്നു . പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി വ്യാപകമായി വായനശാലകൾ പ്രവർത്തിച്ചുതുടങ്ങി .1829 ൽ തിരുവനന്തപുരത്ത് സ്വാതിതിരുനാൾ മഹാരാജാവ് സ്ഥാപിച്ചതാണ് കേരളത്തിലെ ആദ്യത്തെ പൊതു വായനശാല . പ്രശസ്തമായ കൽക്കട്ട പബ്ലിക് ലൈബ്രറി പോലും 1836 ലാണ് സ്ഥാപിക്കപ്പെട്ടത്. രാജഭരണകാലത്ത് അവരുടെ പ്രോത്സാഹനം മൂലം തിരുവിതാംകൂറിൽ ഏതാനും ലൈബ്രറികൾ സ്ഥാപിതമായി.
ദേശീയപ്രസ്ഥാനത്തിലൂടെ തുടങ്ങി സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലൂടെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാട്ടങ്ങൾക്ക് വേദിയായ മലബാറിലും തിരുകൊച്ചിയിലും തിരുവിതാംകൂറിലും ഒട്ടേറെ ലൈബ്രറികൾ രൂപംകൊണ്ടു.1945 സെപ്തംബർ 14ന് അമ്പലപ്പുഴ പി .കെ മെമ്മോറിയൽ ലൈബ്രറിയിൽ 47 ലൈബ്രറികളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം നടന്നു. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി .പി രാമസ്വാമി അയ്യർ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. പി. എൻ പണിക്കർ മംഗളപത്രം അവതരിപ്പിച്ച് രാമസ്വാമിയെ സ്വീകരിച്ചു.
നൂറിലധികം ലൈബ്രറികൾ തിരുവതാംകൂറിൽ ഉണ്ടായിരുന്നുവെങ്കിലും സി.പിയെ ക്ഷണിച്ചതിൽ ഉള്ള അമർഷം മൂലം ഭൂരിപക്ഷം ലൈബ്രറികളും ആ സമ്മേളനത്തിൽ പങ്കെടുത്തില്ല .പി .എൻ പണിക്കർ സെക്രട്ടറിയായി അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം രൂപീകൃതമായി .ഇതിനു മുൻപ് തന്നെ മലബാർ വായനശാല സംഘം രൂപീകൃതമായെങ്കിലും അമ്പലപ്പുഴ സമ്മേളനമാണ് ഗ്രന്ഥശാല സംഘത്തിന്റെ ആരംഭമായി കണക്കാക്കി വരുന്നത് . 1991ലാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിലവിൽ വരുന്നത് .
ആദ്യകാല ഗ്രന്ഥശാലകൾ
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, പനംകുട്ടി തുടങ്ങിയ ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണത്തിന് എത്തിയവരുടെ സാമൂഹിക സാംസ്‌കാരിക പുരോഗതിക്ക് വേണ്ടി ഗ്രന്ഥശാലകൾ സ്ഥാപിച്ചു. പട്ടംകോളനിയുടെയും മറ്റു കുടിയേറ്റ പ്രദേശങ്ങളിലേയും ആവിർഭാവത്തോടെ അവിടെയും ഗ്രന്ഥശാലകൾ സ്ഥാപിച്ചു. കുടിയേറ്റ പ്രദേശങ്ങളിൽ എല്ലാവർക്കും ഒത്തുകൂടാൻ കഴിയുന്നതും പുറത്തു നിന്നുള്ള വാർത്തകൾ ഗ്രഹിക്കുന്നതിനുള്ള
കേന്ദ്രങ്ങളായും ഈ വായനശാലകൾ ഉപകരിച്ചു.
ശ്രീമൂലം തിരുനാൾ മഹാരാജാവിന് കാലത്ത് തുടങ്ങിയ ലൈബ്രറികൾക്ക് പുറമേ അധികംവൈകാതെ ഒട്ടേറെ ലൈബ്രറികൾ പ്രവർത്തനമാരംഭിച്ചു പബ്ലിക് ലൈബ്രറി കാഞ്ഞാർ ഗാന്ധി സ്മാരക ലൈബ്രറികോളപ്രദേശസേവ ലൈബ്രറി മണക്കാട് ജന രഞ്ജിനി വായനശാലകോലാനി ജയ്ഹിന്ദ് ലൈബ്രറി മുതലക്കോടം യുവജനസമാജം ലൈബ്രറി ഉടുമ്പന്നൂർ ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ പബ്ലിക് ലൈബ്രറികോടിക്കുളംദേശീയ വായനശാല പെരുവന്താനം പബ്ലിക് ലൈബ്രറി കട്ടപ്പന നിർമ്മല ഗ്രന്ഥശാലമേലോരം കൈരളി ഗൃഹ ലൈബ്രറി പെരുവന്താനം നവകേരള ലൈബ്രറി പാലൂർക്കാവ് ദേശീയ വായനശാല പൊട്ടൻകാട് സർവോദയ വായനശാല ഇരുപതേക്കർ സാംസ്‌കാരപോഷണ ലൈബ്രറികോമ്പയാർ പട്ടം സ്മാരക ലൈബ്രറി പട്ടംകോളനി പബ്ലിക് ലൈബ്രറി കൈരളി ലൈബ്രറി നരിയമ്പാറ കല്ലാർകുട്ടി പബ്ലിക് ലൈബ്രറി എന്നിവയെല്ലാം ആദ്യകാല ലൈബ്രറി ഉൾപ്പെടുന്ന പ്രമുഖ ലൈബ്രറികളാണ്.ദേവികുളം എസ് എം എസ് ലൈബ്രറിയിൽ രാജാരവിവർമ്മ എണ്ണച്ഛായയിൽ വരച്ച ചിത്രങ്ങൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് . ഗ്രന്ഥശാല സംഘം കുടിയേറ്റ കർഷകരുടെ വിജ്ഞാനതൃഷ്ണയും കാലങ്ങളായി സ്ഥലത്ത് പ്രവർത്തിച്ചിരുന്ന അദ്ധ്യാപകരുടെയും മറ്റു ഉദ്യോഗസ്ഥനെയും സഹകരണം ഈ ജില്ലയിലെ ഗ്രന്ഥശാലകളുടെ വളർച്ചയ്ക്ക് സഹായകമായി ഭരണാധികാരികളുടെ സൗഹൃദ പൂർണമായ സമീപനവും തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്റെ പ്രവർത്തനങ്ങളും ഗ്രന്ഥശാലകളെ വളർച്ചയെ പ്രോത്സാഹിപ്പിച്ചു 1964 മുതൽ താൽപര്യപൂർവം പ്രവർത്തിച്ചുവരുന്ന മത്തച്ചൻ പുരക്കൽ ചാക്കോ ടി വിജോൺ മാരിയിൽ ശങ്കരൻ നായർ ,സി വി കുര്യൻ ,എംബി വിക്രമൻനായർ ,ശങ്കരപ്പിള്ള നാരായണൻ നായർ,ജോസഫ്‌തോപ്പിൽ ,കെജി ഭാസ്‌കരൻ ,കെപി വർക്കി, എ കെ സുകുമാരൻ,ദേവസ്യ പൂമറ്റം ,നാരായണൻ ഇളയത് ,കെ പി മാത്യു പൊട്ടൻ കുളം കെ ബാബുരാജ്,പി.ജെ. വർക്കി, കെ എം ബാബു ചെല്ലപ്പൻ നായർ എന്നിവരുടെ സേവനം പ്രത്യേകം സ്മരണീയമാണ്
1960 ഗ്രന്ഥശാല താലൂക്ക് യൂണിയൻ നിലവിൽ വന്നു .ഓർഗനൈസിംഗ് പ്രവർത്തനം താലൂക്ക് യൂണിയനിൽ വിശദമായി 1960 മുതൽ 1977 വരെയുള്ള കാലഘട്ടം ഗ്രന്ഥശാലകളുടെ വളർച്ചയ്ക്ക് ചുരുക്കം ഗ്രന്ഥശാലകളുടെ ആ വിഭാഗത്തിലും ഇടയാക്കി കുടിയേറ്റ കൃഷിക്കാരായ ബഹുഭൂരിപക്ഷം ജനങ്ങൾക്കും തോട്ടം തൊഴിലാളികളും ഉദ്യോഗസ്ഥരും സഹകരിച്ച് പ്രോത്സാഹിപ്പിച്ചും സാമൂഹ്യ രംഗത്തെ പുതിയ ഉണർവ് ഉണ്ടാക്കാനും സാമൂഹ്യ അവബോധം വളർത്താനും ഉതകുന്ന തരത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .
നാടകങ്ങൾ കഥാപ്രസംഗങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടനങ്ങൾ കായികമത്സരങ്ങൾ എല്ലാംകൊണ്ടും മലയോരമേഖല ഉത്സവഗാനങ്ങൾ ആഘോഷപൂർവ്വം ആഘോഷമാക്കാൻ ലൈബ്രറികൾ മത്സരിച്ചിരുന്നു . പകർച്ചവ്യാധികളെ യും കാട്ടുമൃഗങ്ങളെയും ഉദ്യോഗസ്ഥരെ പീഡനങ്ങളും ചെറുക്കാനുള്ള പൊതവേദിയായ വായനശാലകൾ വേദിയായി ജാതിമത വർണവർഗ വിത്യാസമില്ലാതെ സംഗമിക്കുന്ന ഏക വേദി എന്ന നിലയിൽ മലയോരമേഖലയിലെ ജനങ്ങൾ വായനശാലകളെ കൃഷിക്കാരുടെയും തൊഴിലാളികളുടെയും അവകാശ ബോധത്തെ ഉത്തേജിപ്പിക്കാനും അവ നേടിയെടുക്കാനുള്ള കൂട്ടായ പരിശ്രമത്തിന് ശക്തി പകരാനും വായനശാല പ്രവർത്തകർ ഇല്ലെന്നോ 1972 വാഴത്തോപ്പിൽ പി എൻ പണിക്കർ വിളിച്ചചേർത്ത ഗ്രന്ഥശാലാ പ്രവർത്തകരുടെ യോഗത്തിൽ വിവിധന്രദേശങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. കെ കെ തോമസ് തലയൻ ചിറ പ്രസിഡന്റ് ഗോപാലകൃഷ്ണൻനായർ സെക്രട്ടറിയായും കമ്മിറ്റി രൂപീകരിച്ചു ഗോപാലകൃഷ്ണൻനായർ അസൗകര്യം മൂലം ഒഴിവാക്കിയതിനെ തുടർന്ന് 1973 മത്തച്ചൻ പുരക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യാത്രാസൗകര്യം കുറവായിരുന്നെങ്കിലും വളരെ ആണെങ്കിലും ഭാരവാഹികൾ ഗ്രന്ഥശാലകൾ കൃത്യമായി സന്ദർശിക്കുന്നതിന് ശ്രദ്ധിച്ചു നാലു താലൂക്കുകളിലും നടന്ന ഗ്രേറ്റ് ദേശീയ ദേശീയോദ്ഗ്രഥന ജാഥ പ്രവർത്തകരിൽ ആവേശം പകരുകയും പ്രസ്ഥാനം ശക്തിപ്പെടാൻ ഇടയാക്കുകയും ചെയ്തു. ഗ്രന്ഥശാലകൾ സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള ശ്രമം ഈ കാലഘട്ടത്തിൽ ആരംഭിച്ചു പട്ടയമില്ലാത്ത സാഹചര്യം സർക്കാർ സഹായം ലഭിക്കുന്ന തടസ്സമായി എന്നാൽ ജനങ്ങൾ നൽകിയ അകമഴിഞ്ഞ സഹകരണം ഒട്ടേറെ ഗ്രന്ഥശാലകൾക്ക് മന്ത്രം സ്വന്തമാക്കുവാൻ സഹായിച്ചു 1977 ഗ്രന്ഥശാല സംഘത്തിന്റെ ഭരണം ഗവൺമെന്റ് ഏറ്റെടുത്ത് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ കൊണ്ടുവന്നു തുടർന്ന് ജില്ലാ ഉപദേശക സമിതികൾ നിലവിൽ വന്നു തലച്ചിറ പ്രസിഡണ്ടും പുരക്കൽ സെക്രട്ടറിയുമായി ആദ്യ സമിതി നിലവിൽ വന്നു പിന്നീട് മത്തച്ചൻ പുരക്കൽ പ്രസിഡണ്ടും ബിപി സുലൈമാൻ സെക്രട്ടറിമാരായും അടുത്തഘട്ടത്തിൽ പിടി തോമസ് പ്രസിഡണ്ടും സെക്രട്ടറിയും ആയും ഉപദേശക സമിതികൾ ഉണ്ടായി 1994 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അധികാരം ഏറ്റവും ജില്ലാ കൗൺസിലുകളും താലൂക്ക് കൗൺസിലും രൂപീകൃതമായി ഒന്നാം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ടായി സി അർത്ഥം ,സെക്രട്ടറിയായി കെ നാരായണൻ നായരും തെരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോൾ നിലവിൽ ഈ സമിതി പ്രവർത്തിക്കുന്നു ജില്ലയിൽ 270 ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും 251 ലൈബ്രറികൾ ആണ് വാർഷിക ഗ്രാൻഡിന് അർഹരായി.
43 ലൈബ്രറികളിൽ ബാലവേദി കളും 9 ലൈബ്രറികളിൽ വനിതാ വേദികൾ 6 വനിതാ പുരസ്‌കാര വിതരണ പദ്ധതി കേന്ദ്രങ്ങൾ 5 കരിയർ ഗൈഡൻസ് സെന്ററുകൾ 5 താലൂക്ക് റഫറൻസ് ലൈബ്രറികൾ ഒരു മോഡൽ വില്ലേജ് ലൈബ്രറി ഒരു അക്കാദമിക് സ്റ്റഡി സെന്റർ ഒരു ഹെർമിറ്റേജ് ലൈബ്രറി ഒരു ജയിലിൽ ലൈബ്രറി 27 ബൈബിൾ ലൈബ്രറികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട് . ജനതയെ ഭിന്നിപ്പിക്കാനും രാജ്യത്തെ ശുദ്ധീകരിക്കുവാനും ഭീകരവാദികളും വർഗീയവാദികളും രംഗത്തിറങ്ങിയിരിക്കുന്നു ജനങ്ങളെ കൊള്ളയടിക്കുന്ന അവൻ കോർപ്പറേറ്റുകൾക്ക് എല്ലാവിധ ഔദ്യോഗിക പിന്തുണയും ലഭിക്കുന്ന സാഹചര്യവും നില നില വന്നിരിക്കുന്നു ജനങ്ങളുടെ സംതൃപ്തിയെ വഴിതിരിച്ചുവിടാൻ രാജ്യത്തെ വർഗീയ സംഘർഷങ്ങളിൽ നയിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനം അതീവ ജാഗ്രത പാലിക്കാനും ജനാധിപത്യവും മതനിരപേക്ഷതയും ദേശീയതയും സംരക്ഷിക്കാൻ രംഗത്തിറങ്ങുന്ന ജില്ലയിലെ ഗ്രന്ഥശാലകൾ പ്രതിജ്ഞാബദ്ധം ആണ്.
കെ എം ബാബു എക്‌സിക്യൂട്ടീവ് അംഗം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ