തൊടുപുഴ: തൊടുപുഴ നഗരസഭയുടെയും കേരളകൗമുദിയുടെയും മർച്ചന്റ്‌സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് തൊടുപുഴ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ നഗര വികസന സെമിനാർ നടക്കും. ജില്ലയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചാണ് കേരളത്തിന് മാതൃകയാകുന്ന തൊടുപുഴയിൽ വികസന സെമിനാർ സംഘടിപ്പിക്കുന്നത്. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി. അജീവിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് സെമിനാർ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ദീപക്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. രാജൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾകരീം, മരാമത്ത്കാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ ബിന്ദു പത്മകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഷാഹുൽ ഹമീദ്, തൊടുപുഴ അർബൻ ബാങ്ക് ചെയർമാൻ വി.വി. മത്തായി, തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രാഫ. എം.ജെ. ജേക്കബ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പി. ജോയി, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് എസ്. ഓലിക്ക, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, തൊടുപുഴ ട്രാക്ക് പ്രസിഡന്റ് ജയിംസ് മാളിയേക്കൽ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.എം. ബാബു, മർച്ചന്റ്‌സ് യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി, മർച്ചന്റ്‌സ് അസോസിയേഷൻ തൊടുപുഴ മുൻ പ്രസിഡന്റ് ജയിൻ എം. ജോസഫ്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.എം. ഷുക്കൂർ എന്നിവർ പങ്കെടുക്കും. മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സജിപോൾ സ്വാഗതവും കേരളകൗമുദി സീനിയർ സബ് എഡിറ്റർ പി.ടി. സുഭാഷ് നന്ദിയും പറയും.