തൊടുപുഴ: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ അക്രമത്തെ കേരളാ കോൺഗ്രസ് (ജേക്കബ് ) ജില്ലാ കമ്മിറ്റി അപലപിച്ചു. ഓഫീസ് പൂർണ്ണമായും അടിച്ച് തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിലെ ഗൂഢാലോചനയും അന്വേഷണ വിധേയമാക്കണം. അക്രമവുമായി ബന്ധപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്നും തൊടുപുഴയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അദ്ധ്യക്ഷത വഹിച്ചു.