ഇടുക്കി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിമണ്ണൂർ , കൂവപ്പിള്ളി, കട്ടപ്പന, നെടുംങ്കണ്ടം, മൂന്നാർ, പീരുമേട് എന്നീ 6 പ്രിമെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും ബി എഡ്ഡും യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 6 പ്രതിമാസ വേതനം 12000/ രൂപ. അപക്ഷേ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ജൂലായ് 2 ന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസർ , ജില്ലാ പട്ടികജാതി വികസന ഓഫീസ് സിവിൽ സ്റ്റേഷൻ രണ്ടാം നില കുയിലിമല, പൈനാവ് പി ഒ ഇടുക്കി എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം.ഫോൺ 04862 296297.