തൊടുപുഴ: അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള 'പെൺനിലം' ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഉദയ ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ പുസ്തകം ഏറ്റുവാങ്ങി. സമ്മേളനത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സി. മെമ്പർ കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോബ്, ചെറുകഥാ സമാഹാരം എഡിറ്റർ രഞ്ജിത് ജോർജ്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. രോഷ്‌നി ബാബുരാജ്, ഉദയ ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി എം.കെ. അനിൽ,​ പഞ്ചായത്ത് അംഗങ്ങളായ ടോണി കുര്യാക്കോസ്, എ.എൻ. ദാമോദരൻ നമ്പൂതിരി, ചെറുകഥാ സമാഹാരത്തിലെ എഴുത്തുകാരായ ബി. ശീതൾ, ഭരതൻ എസ്. പുത്തൻ, എൻ. ബാലചന്ദ്രൻ, നസീമ നസീർ, എ.ജെ. ജോർജ്, നീതു മോഹൻദാസ്, ജോയൽ, ഒ.എം. യൂസഫ്, പാർവതി വിജയൻ എന്നിവർ പ്രസംഗിച്ചു.