പീരുമേട്:അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് എക്‌സ് സൈസ് സംഘം നടത്തിയ
വാഹന പരിശോധനയിൽ കുമളി അട്ടപ്പള്ളത്ത് നിന്നും 50 ലിറ്റർ മദ്യം പിടികൂടി. ബീവറേജ് ഔട്ട് ലറ്റുകളിൽ ക്ഷാമമെന്ന് പറയപ്പെടുന്ന ജവാൻ മദ്യമാണ് പിടികൂടിയത്.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ എക്‌സ്സൈസ് സംഘത്തിന്റെ നേതൃത്വത്തി. തുടർച്ചയായി വാഹന പരിശോധനകളും ലഹരി വിരുദ്ധ പരിപാടികളും നടത്തിവരികയാണ് ഇതിന്റെ ഭാഗമായി ഇന്ന് കുമളിയിൽ വച്ച് നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് കുമളി ഒന്നാം മൈൽ അട്ടപ്പള്ളത്തിന് സമീപം ഓട്ടോ റിക്ഷയിൽ കച്ചവടത്തിനായി കൊണ്ടുപോവുകയായിരുന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടിയത്. കെ.എസ് .ബി.സി. ഔട്ട്‌ലറ്റുകളിൽ ലഭിക്കാൻ ക്ഷാമമുള്ള ജവാൻ മദ്യമാണ് പിടികൂടിയത്. എന്നാൽ കെ.എസ്.ബി.സി.ഔട്ട് ലറ്റിൽ നിന്നുമാണ് മദ്യം വാങ്ങിയതെന്ന് പിടിക്കപ്പെട്ടവർ എക്‌സൈസ് സംഘത്തോട് പറഞ്ഞു. ശാസ്താനട എ.കെ.ജി.കോളനി സ്വദേശികളായ രാജദുരൈ( 27 )വിജയകുമാർ (28) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും ഇത്രയും അളവ് മദ്യം ഒരുമിച്ച് എങ്ങനെ വാങ്ങി എന്നുള്ളതിനെക്കുറിച്ചു അന്വേഷിക്കുകയും കുറ്റക്കാർക്ക് മേൽ നടപടി എടുക്കുകയും റിപ്പോർട്ട് ജില്ലാ എക്‌സ്സൈസ് ഓഫീസിന് കൈമാറുമെന്നും വണ്ടിപ്പെരിയാർ എക്‌സ്സൈസ് ഇൻസ്‌പെക്ടർ പി.ജി.രാജേഷ് പറഞ്ഞു .
എക്‌സ് സൈസ് ഇൻസ്‌പെക്ടർ പി.ജി. രാജേഷിനൊപ്പം അസി: എക്‌സൈസ് ഇൻസ്‌പെക്ടർ ഹാപ്പി മോൻ ,പ്രിവന്റീവ് ഓഫീസർ രാജ്കുമാർ, സിവിൽ എക്‌സ് സൈസ് ഓഫീസർമാരായ അനീഷ്. ദീപ കുമാർ ,ഇന്റലിജന്റ് പ്രിവന്റീവ് ഓഫീസർ പി.വി. സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് . പ്രതികളെ പിടികൂടിയത്.