പീരുമേട്: കെ ജെ യു പീരുമേട് താലൂക്ക് സമ്മേളനം വാഴൂർ സോമൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ട്രാക്കോ കേബിൾ ചെയർമാൻ അഡ്വ.അലക്‌സ് കോഴിമല ,പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, എൻ.ജി.ഒ. അസോസിയഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉദയസൂര്യൻ ,കെ ജെ യു സംസ്ഥാന പ്രസിഡണ്ട് അനിൽ വിശ്വാസ്,ജനറൽ സെക്രട്ടറി കെ.സി.സ്മിജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഈ .പി . രാജീവ്, ഗോപൻ, ജില്ലാ സെക്രട്ടറി പ്രീദ് ഭാസ്‌കർ .,എന്നിവർ സംസാരിച്ചു. മുതിർന്ന പത്രപ്രവർത്തകരെ വാഴൂർ സോമൻ എം.എൽ.എ. ആദരിച്ചു.റ്റി.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. കെ.ജെ.യു. കുടുംബാംഗങ്ങളിൽ എസ്എസ്എൽസി ,പ്ലസ്ടു , ഉന്നത വിജയംനേടിയവരെ അനുമോദിച്ചു. ഭാരവാഹികളായിഅനിൽകുമാർ ടി.( പ്രസിഡന്റ്),സിജു (വൈസ് പ്രസിഡന്റ്), ഷാജി കുരിശുംമൂട് (സെക്രട്ടറി), വിപിൻ രാജ് , സന്തോഷ് കുമാർ സി. (ജോയിന്റ് സെക്രട്ടറി മാർ),വിജു പിചാക്കോ( ട്രഷറർ.) എന്നിവരെ തിരഞ്ഞെടുത്തു. ഷാജി കുരിശുംമൂട് സ്വാഗതവും അനിൽകുമാർ പാമ്പനാർ നന്ദിയും പറഞ്ഞു.