കുടയത്തൂർ: മലങ്കര ജലാശയത്തിന്റെ 100 ഏക്കറിൽ പരം ഭൂമി വനം വകുപ്പിന് വിട്ടു കൊടുക്കാനുള്ള നീക്കത്തിൽ നിന്നും ഗവണ്മെന്റ് പിന്മാറണമെന്നു കേരളാ കോൺഗ്രസ് കുടയത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ടൂറിസം വികസനത്തിന് അനന്ത സാദ്ധ്യതയുള്ള മേഖലയായ മലങ്കര ജലാശയത്തിന്റെ പരിധിയിൽ വരുന്ന മുട്ടം, കോളപ്ര, കുടയത്തൂർ, കാഞ്ഞാർ, അറക്കുളം, ആനക്കയം, ആലക്കോട് എന്നീ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ജലാശയത്തിന്റെ ഭൂമിയാണ് വനം വകുപ്പിന് വിട്ടു നൽകാനുള്ള നീക്കം നടക്കുന്നത്. മുൻപ് വനം വകുപ്പിന് നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട് ഗവണ്മെന്റിന്റെ വിവിധ വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവിടെ വികസന പ്രവർത്തനങ്ങൾ നടത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസരത്തിലാണ്പുതിയ നീക്കം നടക്കുന്നത്. . നൂറിൽ പരം ചലച്ചിത്രങ്ങൾ ഇവിടങ്ങളിൽ ചിത്രീകരിച്ചിട്ടുള്ളതാണ്. നയന മനോഹരമായ ഈ ഭൂമി വനം വകുപ്പിനു വിട്ടുകൊടുക്കുന്നതോടുകൂടി ടൂറിസം വികസനത്തിനും, സിനിമ മേഖലയുമായി ബന്ധപ്പെട്ട നിരവധി തെഴിലാവസരങ്ങൾ നഷ്ടപ്പെടാനുമുള്ള സാദ്ധ്യത നിലനിൽക്കുകയാണ്. എംവിഐപി ഭൂമി വനം വകുപ്പിന് വിട്ടകൊടുക്കാനുള്ള തരുമാനത്തിൽ നിന്നു പിന്മാറണമെന്നും യോഗം അഭിപ്രായപ്പെട്ടു. തോമസ് മുണ്ടയ്ക്കപ്പടവന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം. ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സി. വി
സുനിത, ബിജു രാഘവൻ, ടി. സി. ചെറിയാൻ, സി കെ ശങ്കരപ്പിള്ള, ജലാൽ കുന്തിപപ്പറമ്പിൽ, ടോമി തുളുവനാനി, സാജു പുത്തൻപുര, ഷിബി പനന്താനം, മാത്യു പൂഞ്ചിറ, സന്തോഷ് കീന്തനാനി, ജിൽസ് മുണ്ടയ്ക്കൽ, ജോണി വില്ലൻപ്ലാക്കൽ, സോമൻ കുറുമുള്ളിൽ, ബാബുരാജ് പട്ടേരി, ഷൈജൻ കമ്പകത്തിങ്കൽ എന്നിവർ പങ്കെടുത്തു.