തൊടുപുഴ: ഇന്ത്യൻ യുവത്വത്തെ വഴിയാധാരമാക്കുന്നതും രാജ്യത്തെ ദുർബലപ്പെടുത്തുന്നതുമായ അഗ്നിപഥ് സൈനിക നിയമന പദ്ധതിപിൻവലിക്കണമെന്ന് കോൺഗ്രസ് എസ്. ഇടുക്കി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്തുന്ന യു.ഡി.എഫ്. - ബി.ജെ.പി. പ്രവർത്തനങ്ങളെ നേതൃയോഗം അപലപിച്ചു. പി.കെ. വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. ഗോപി ഉദ്ഘാടനം ചെയ്തു. അനിൽ രാഘവൻ, അബ്ദുൾ അസ്സീസ്, കെ. മോഹനൻ, ഷിബു ജോസഫ്, എൽദോസ് വെള്ളത്തൂവൽ, സി.എസ്. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.