തൊടുപുഴ: ആത്മഹത്യ പ്രതിരോധ ദേശീയ സംഘടന 'ബി ഫ്രണ്ടേഴ്‌സ് ഇൻഡ്യ'യുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഉണർവ്- സന്നദ്ധസംഘടന പ്രവർത്തനം ഇന്ന് പുനരാരംഭിക്കും. 2019 ൽ പ്രവർത്തനം ആരംഭിച്ച ഈ സംഘടന നിരവധി ആത്മഹത്യാ പ്രവണതയുള്ളവരെയും, മാനസിക സംഘർഷമുള്ളവരെയും നേരായ മാർഗ്ഗത്തിലേക്ക് നയിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. സംഘടനയുടെ സേവനം തികച്ചും സൗജന്യമാണ്. തൊടുപുഴ 'പീറ്റേഴ്‌സ് 9' എന്ന ബിൽഡിംഗിലാണ് ആഫീസ് പ്രവർത്തനം. എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണി മുതൽ 5 വരെ സേവനം ലഭ്യമാണ്. നേരിട്ടും ഫോൺ വഴിയും ആഫീസിലെ വോളന്റിയേഴ്‌സുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04862-225544.