നെടുങ്കണ്ടം :മുണ്ടിയെരുമയിൽ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു. 1307 ാം നമ്പർ കല്ലാർ ശാഖയുടെ നേതൃത്വത്തിലാണ് ഗുരുദേവ ക്ഷേത്രം നിർമ്മിക്കുന്നത്. മുണ്ടിയെരുമ ടൗണിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം ശിവഗിരി മഠത്തിലെ ഗുരുപ്രകാശം സ്വാമികളുടെയും നെടുങ്കണ്ടം ഉമാമഹേശ്വര ക്ഷേത്രത്തിലെ രജീഷ് ശാന്തികളുടെയും കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് അംഗം കെ.എൻ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കല്ലാർ ശാഖായോഗം പ്രസിഡന്റ് പി.എസ് വിനയൻ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി ആനന്ദ്, സി.എസ് യശോധരൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു കളരിക്കൽ,യൂണിയൻ കൗൺസിലർ മാരായ ജയൻ കല്ലാർ, എം ബാബു, ശാഖായോഗം സെക്രട്ടറി എൻ.പി സുമേഷ്, വൈസ് പ്രസിഡന്റ് സുദർശനൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലാർ, വനിതാ സംഘം പ്രസിഡന്റ് സരസമ്മ പീതാംബരൻ, സെക്രട്ടറി അനിലാ സുദർശനൻ, നിർമ്മാണകമ്മറ്റി വൈസ് ചെയർമാൻ കെ കെ.രാജു എൻ ജയൻ, സി.എം ബാബു, , രാഷ്ട്രീയ സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.