നെടുങ്കണ്ടം :തോവാളപ്പടി മേന്മ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അനുമോദന സഭയും കുടുംബ സംഗമവും ലഹരിവിരുദ്ധ ദിനാചരണവും സംഘടിപ്പിച്ചു. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.ജയരാജ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഇ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ്.എം.പി സ്വാഗതം പറഞ്ഞു. പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം ലഹരിവിരുദ്ധ സന്ദേശം നൽകി.യു. എസ്. എസ് , എൻ. എം. എം. എസ് സ്‌കോളർഷിപ്പുകൾ നേടിയ ദേവിക ബിനുകുമാർ , മാളവിക രതീഷ് , പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ നീലിമ രവി , പത്താം ക്ലാസ്സ് പരീക്ഷയിൽ മികച്ച വിജയം നേടിയ ദിയ പ്രദീപ്, അബിൻ ജോസഫ് എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രിവന്റീവ് ഓഫീസർ കെ.ഷനേജ്, മേന്മ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വൈ.യോഗേഷ്, അനിൽകുമാർ തേക്കോലിൽ എന്നിവർ പ്രസംഗിച്ചു.