
ശാന്തമ്പാറ: കഞ്ചാവ് വില്പനക്കിടെ യുവാവ് പിടിയിൽ. ശാന്തൻപാറയിൽ നടത്തിയ പരിശോധനയിലാണ് 1.162 കിലോ ഗ്രാം കഞ്ചാവുമായി ശാന്തൻപാറ കണ്ണഞ്ചിറ ടിറ്റോ മോൻ(31) ആണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്നും 1.162 കിലോ ഉണക്ക ഗഞ്ചാവും പിടികൂടി. അടിമാലി എക്‌സൈസ് നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാളുകളായി ശാന്തൻപാറയിലും പരിസര പ്രദേശങ്ങളിലും പ്രതി കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. പൊതികളാക്കിയാണ് വിൽപന നടത്തിയിരുന്നത്. ഒരു പൊതിയ്ക്ക് 750 രൂപ മുതൽ 2000 രൂപ വരെയായിരുന്നു വില. നർകോട്ടിക് സ്‌ക്വാഡിലെ ഷാഡോ ടീമംഗങ്ങളുടെ നിരീക്ഷണത്തിലിരിക്കവേയാണ് പ്രതിയെ കഞ്ചാവുൾപ്പടെ പിടികൂടുന്നത്.