james

തൊടുപുഴ :പുളിമൂട്ടിൽ സിൽക്‌സ് ജനറൽ മാനേജർ ജെയിംസ് .പി പോളിന്റെ അപ്രതീക്ഷിത വേർപാട് തൊടുപുഴയുടെ നൊമ്പരമായി .ഞായറഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത് .വായു സേനയിൽ നിന്നും വിരമിച്ച ശേഷം തൊടുപുഴ പുളിമൂട്ടിൽ സിൽക്‌സിൽ ജനറൽ മാനേജരാതാണ് . ഇടുക്കി കരിമ്പൻ സ്വദേശിയായ ജെയിംസ് തൊടുപുഴയുടെ ഭാഗമായി മാറിയത് .സ്ഥാപനത്തിലെ ജീവനക്കാരുടെ ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുന്നതിനിടയിൽ സ്ഥാപനത്തിലെത്തുന്നവരുമായി നല്ല സൗഹൃദം പുലർത്തിയിരുന്നു .പട്ടാള ചിട്ടയിലുള്ള പ്രവർത്തനം എല്ലാവർക്കും ഏറെ ഇഷ്ടമായിരുന്നു .ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നീട് കാണുമ്പോൾ പരിചയം ഓർത്തിരുന്നു സംസാരിക്കുന്നതു ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു ലയൺസ് ക്ലബ് ഓഫ് തൊടുപുഴ
റിവർ വാലിയിൽ പ്രവർത്തിച്ചും പൊതു രംഗത്തും നിറ സാന്നിദ്ധ്യമായിരുന്നു .
എയർ ഫോഴ്‌സ് അസോസിയേഷൻ ഇടുക്കി ചാപ്ടറിന്റെ ട്രഷറർ ആയും പ്രവർത്തിച്ചു വരികയായിരുന്നു .2017 ൽ എയർ ഫോഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൊടുപുഴയിൽ നടത്തിയപ്പോൾ ജനറൽ കൺവീനറായും പ്രവർത്തിച്ചിരുന്നു .
പുളിമൂട്ടിൽ സിൽക്‌സിൽ എത്തുമ്പോൾ നിറ പുഞ്ചിരിയോടെ സ്വാഗതം ചെയ്തിരുന്ന ആറടിയിലേറെ ഉയരമുള്ള ജെയിംസ് ചേട്ടൻ ഇനി ഓർമ്മയാവുകയാണ്.