ചെറുതോണി:രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലി തകർത്ത എസ് എഫ് ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമ്പനിൽ പോസ്റ്റ് ഓഫീസ് മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചും പോസ്റ്റ് ഓഫീസ് ധർണ്ണയും ഡി സി സി ജനറൽ സെക്രട്ടറി എം ഡി അർജുനൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കൻമാരായ ആഗസ്തി അഴകത്ത്, അഡ്വ.കെ ബി സെൽവം, പി ഡി ജോസഫ്, റോയി ജേസഫ് , ജോയി വർഗ്ഗീസ്, ശശികല രാജു , ആലീസ് ജോസ് , മാർട്ടിൻ വള്ളാടി, ടിന്റു സുഭാഷ്, മുജീബ് റഹ്മാൻ, പി ടി ജയകുമാർ, രമേശ് പൊന്നാട്ട്, സാബു കല്ലാശേരി, ടെജോ കാക്കനാട്ട്, സിബി തകരപിള്ളിൽ, കുര്യൻ കളപ്പുര.തുടങ്ങിയവർ പ്രസംഗിച്ചു.