ചെറുതോണി:തൊഴിൽ ഉറപ്പ് പദ്ധതിയിൽ പെടുത്തി നടപ്പാത നിർമ്മിക്കുന്നതിനായി കൊണ്ടുവന്ന മെറ്റിരിയൽസ് ഉപയോഗിച്ച് സ്വകാര്യ വ്യക്തിക്ക് അതിർ വരമ്പ് നിർമ്മിക്കുന്നതായി പരാതി. വാഴത്തോപ്പ് പഞ്ചായത്തിൽ ഏഴാം വാർഡിലെ നടപ്പാത നിർമ്മാണത്തിലാണ് അഴിമതി നടക്കുന്നതായി ആരോപണം ഉയരുന്നത്.
കിഴക്കേടത്ത് പടി -ചക്കര വേലിപ്പടി റോഡിൽ നിന്നും പുളിക്ക തൊട്ടി പടി ഫുഡ് സ്‌റ്റെപ്പ് നിർമ്മാണത്തിന് കൊണ്ടുവന്ന മെറ്റിരിയൽസ് ഉപയോഗിച്ച് സ്വകാര്യ വ്യക്തിക്ക് അതിർ വരമ്പ് നിർമ്മിച്ചു നൽകുകയാണ്. ഇതിനെതിരെ പരിസരവാസിയായ മണി മലയിൽ ബിനോയി വാഴത്തോപ്പ് പഞ്ചായത്തിൽ പരാതി നൽകി.