തൊടുപുഴ: കേരള കർഷകയൂണിയൻ തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ കേരള കോൺഗ്രസ് ഓഫീസ് ഹാളിൽ കൂടുന്നതാണെന്ന് പ്രസിഡന്റ് ടോമി കാവാലം അറിയിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. കർഷക യൂണിയൻ പ്രവർത്തന പരിപാടികൾ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കൽ അവതരിപ്പിക്കും. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു കീച്ചേരിൽ, സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി, ബിനു ജോൺ, ജില്ലാ ജനറൽ സെക്രട്ടറി ടോമി തൈലംമനാൽ, ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.