കാളിയാർ: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ബീറ്റ്‌സ് യുണൈറ്റഡ് ക്‌ളബ്ബിന്റെയും ജനമൈത്രി പൊലീസിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്‌ളാസ്സും ലഹരി വിരുദ്ധ സ്‌ക്വാഡ് രൂപീകരണവും നടന്നു...
കാളിയാർ പൊലീസ് ഇൻസ്‌പെക്ടർ ഹണി എച്ച്.എൽ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി.ക്‌ളബ്ബ് പ്രസിഡന്റ് ബോബിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുളമാവ് സബ്ബ് ഇൻസ്‌പെക്ടർ കെ.ഐ.നസീർ ,കാളിയാർ ബീറ്റ് ഓഫീസർ ഷാഹിദ്,ക്‌ളബ്ബ് ഭാരവാഹികളായ മിഥിലാജ് ഹക്കിം,ജിതിൻ,ജേക്കബ്,ബാദുഷ എന്നിവർ സംസാരിച്ച യോഗത്തിൽ സഹീർ വാണിയപ്പുരയിൽ സ്വാഗതവും കരിമണ്ണൂർ ജനമൈത്രി ബീറ്റ് ഓഫീസർ ഷെരീഫ് പി.എ നന്ദിയും പറഞ്ഞു.