പീരുമേട്: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് താലൂക്ക് തല അദാലത്ത് പീരുമേട് താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്നു.അദാലത്തിൽ ഇടുക്കി ആർ.ഡി.ഒ ഷാജി എം.കെ.യുടെ അദ്ധ്യക്ഷതവഹിച്ചു. .ആകെ 16പരാതികളാണ് പരിഗണിച്ചത് .മൂന്നു കക്ഷികൾ ഹാജരായിരുന്നില്ല. 13 പരാതികൾ പരിഗണിച്ചതിൽ നിന്നും11 എണ്ണം തീർപ്പാക്കാൻ കഴിഞ്ഞു. പ്രായം ചെന്ന മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാതിരിക്കുക. അച്ഛൻ മരണമടഞ്ഞതിനു ശേഷം അമ്മയെമക്കൾ സംരക്ഷിക്കാതിരിക്കുക. മക്കൾക്ക് ഭാഗഉടമ്പടി ചെയ്ത് കൊടുത്തവസ്തുക്കൾ ഒറ്റപ്പെട്ടുപോയ മാതാവ് തിരികെ എഴുതി തരണമെന്ന് ആവശ്യപ്പെടുക, ആറ് മക്കളുണ്ടായിട്ടും വൃദ്ധയായ മാതാവിനെ മക്കൾ നോക്കാതിരിക്കുക , മക്കൾക്ക് ആധാരം ചെയ്തു കൊടുത്ത വസ്തുക്കൾ അമ്മയെനോക്കാത്തത് കൊണ്ട് ആധാരം റദ്ദ് ചെയ്ത് തിരികെ വസ്തുവകകൾ അമ്മയുടെപേരിൽ ആക്കണമെന്ന് ആവശ്യപ്പെടുക. മരണശേഷം മാത്രമെ തിരികെ എഴുതി കൊടുക്കൂ എന്ന് വാശിപിടിക്കുന്ന മാതാപിതാക്കൾ, മദ്യപിച്ച് മാതാപിതാക്കളെ ശല്യപ്പെടുത്തുന്ന കേസുകൾ കുറഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളാണ് അദാലത്തിൽ എത്തിയത്. .