പീരുമേട്: രാജ്യത്ത് അഗ്‌നിവീർപദ്ധതിയുടെ പേരിൽ റിക്രൂട്ട്‌മെന്റ് നടത്തി രാജ്യത്ത് കാവി വത്ക്കരണം നടത്താനുള്ള കേന്ദ്ര സർക്കാരന്റെ നീക്കം അവസാനിപ്പിക്കണമെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ആവശ്യപ്പെട്ടു. ഏലപ്പാറ -പീരുമേട് കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ പീരുമേട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം. പീരുമേട് ബ്ലോക്ക് പ്രസിഡന്റ് എംഎം വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ.സിറിയക് തോമസ് ,പിആർ അയ്യപ്പൻ, പിഎ അബ്ദുൾ റഷീദ്, ഷാജഹാൻ മഠത്തിൽ, ആന്റണി കുഴിക്കാട്ട്, ശാന്തി രമേശ്, ബിജു ദാനിയേൽ, പി കെ രാജൻ, അരുൺ പൊടിപാറ, പി.പി റഹിം, കെ ഉദയകുമാർ, സി യേശുദാസ്, അജിത്ത് ദിവാകരൻ , ഷാജി പുല്ലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.