ഇടുക്കി: ഉടുമ്പഞ്ചോല താലൂക്കിലെ ഉടുമ്പഞ്ചോല പഞ്ചായത്തിലെ പാറത്തോടിൽ (വാർഡ് 7) ഭിന്നശേഷി/ ഭിന്നശേഷി സഹകരണ സംഘം സംവരണ വിഭാഗത്തിൽ റേഷൻകടയ്ക്ക് ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് പുനർവിജ്ഞാപനം ക്ഷണിച്ചു. ജൂലായ് 27, ന് മൂന്ന് മണിയ്ക്കകം മതിയായ രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലെ ഓഫീസിലും പൊതു വിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ലഭിക്കും. ഫോൺ: 04862 232321.