ഇടുക്കി: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായുള്ള അക്വാകൾച്ചർ പരിശീലന പരിപാടിയിലേക്ക് 20 നും 38 നും ഇടയ്ക്ക് പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അക്വാകൾച്ചർ വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന.
. ദക്ഷിണമേഖല (തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ), മദ്ധ്യമേഖല (എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്), ഉത്തരമേഖല ( മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) എന്നീ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും ഇന്റർവ്യൂ നടത്തുന്നത്. 12 പേർക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്റെ കാലാവധി 8 മാസമായിരിക്കും. താല്പര്യമുള്ളവർ ജൂലായ് 10 നു മുമ്പായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഓഫീസ് (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂർ, യു.സികോളേജ് പി.ഒ, ആലുവ, പിൻ 683102 എന്ന വിലാസത്തിലോ ഓഫീസിന്റെ ഇമെയിൽ (ddftrgkadungallur@gmail.com) മുഖേനയോ സമർപ്പിക്കണം.