നെടുങ്കണ്ടം: കോമ്പയാർ 1969 ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ഗുരുത്വം ബാലവേദി കുട്ടികളുടെ പ്രവേശനോത്സവം നടന്നു. ശാഖാ പ്രസിഡന്റ് തങ്കച്ചൻ പാലംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ജയൻ കല്ലാർ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീഷ് വിജയൻ, പഞ്ചായത്ത് കമ്മറ്റിയംഗം തങ്കച്ചൻ കാലാച്ചിറ, ഭാസ്‌കരൻ കല്ലോലിക്കൽ വനിതാ സംഘം പ്രസിഡന്റ് ബിനോ അനിൽ, വനിതാ സംഘം സെക്രട്ടറി ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാലവേദി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.