കട്ടപ്പന: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 29ന് രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്റ്റാഫീസിനു മുമ്പിൽ ധർണാ സമരം നടത്തും. വിലക്കയറ്റത്തിനെതിരെ 14 ജില്ലകളിലും നടത്തുന്ന സമര ത്തിന്റെഭാഗമായിട്ടാണ് കട്ടപ്പനയിലും സമരം നടത്തുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക, വിലക്കയറ്റം തടയുക, വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, 2013ൽ പ്രഖ്യാപിച്ച പ്രസവാനുകൂല്യ കുടിശികയായ 13,000 രൂപ ഉടൻ വിതരണം ചെയ്യുക, ഇരട്ട പെൻഷന്റെ പേരിൽ വിധവ പെൻഷൻ പിൻവലിച്ച നടപടി പുനഃപരിശോധിക്കുക റിട്ടയർമെന്റ് ആനുകൂല്യം വെട്ടിക്കുറച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് ഭാരവാഹികളായ കെ.എൻ. ചന്ദ്രൻ, റ്റി.കെ. സുനിൽകുമാർ, എ.വി. അന്നമ്മ, രത്നമ്മ ഗോപിനാഥ്, വൽസമ്മ വിജയൻ എന്നിവർ അറിയിച്ചു.