
പീരുമേട് : മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജും സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എം ജി ഒ സി എസ് എമ്മും സംയുക്തമായ . പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ നടത്തിയ കരിയർ ഓറിയന്റേഷൻ സെമിനാർ എം.ജി.ഓ.സി.എസ്.എം ജനറൽ സെക്രട്ടറി ഫാ.ജീസൺ പി വിൽസൺ ഉദ്ഘാടനം ചെയ്തു. കരിയർ ഗുരു എം .ശെൽവരാജ് ക്ലാസുകൾക്ക് നേതൃത്വം നൽകി കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള,സ്റ്റുഡന്റസ് അഡ്വൈസർ എൽദോ സജു,എം.ജി.ഓ.സി.എസ്.എം സൗത്ത് റീജിയണൽ സെക്രട്ടറി നികിത് കെ സക്കറിയ, പ്രൊഫ. മണികണ്ഠൻ എസ്, പ്രൊഫ. ജാൻസൺ എലിയാസ്, പ്രൊഫ.മിന്നു മറിയം, പ്രൊഫ. മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.