കട്ടപ്പന: ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കട്ടപ്പന മുൻസിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്‌കൂൾ കുട്ടികൾക്ക് ഒക്ടോബർ വരെ ഒരു കുട്ടിക്ക് 125 മി.ലി പാൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ആഴ്ചയിൽ 2 ദിവസം പാൽ മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റികൾ, മിൽമ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളിൽ ക്ഷിര കർഷകർ വിതരണം ചെയ്യുന്നതിന് താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻണ്ടർ ക്ഷണിച്ചു.ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് 4 ഉച്ചയ്ക്ക് ഒരുമണി. ടെണ്ടർ ഫോമുകൾ ജൂലായ് 4 വരെയുളള പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് ആഫിസിൽ പണമടച്ച് കൈപ്പറ്റാം. ഫോൺ. 04868 252007