ഇടുക്കി: രക്തസാക്ഷി കെ.പി സജിത്ത് ലാലിന്റെ ഇരുപത്തിയേഴാം രക്തസാക്ഷി ദിനം ജില്ലയിലെ വിവിധ കെ. എസ്. യു യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു.അൽ അസർ ലോ കോളേജ് കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷി ദിനാചരണം ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മെൽബിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അർഷിദ് പി നൗഷാദ്, ധന്യ സണ്ണി, റിസ്വാൻ, ജെൽന ജോയി, അബ്ബാസ് സലി, ജെയിംസ് ബേബി, എൽദോ സണ്ണി, ബേസിൽ സണ്ണി എന്നിവർ നേതൃത്വം നൽകി.