പീരുമേട് : ദേശീയപാതയിലൂടെയുള്ള യാത്രയ്ക്ക് ആറ് കിലോമീറ്റർ ലാഭിക്കാവുന്ന പാത തകർന്ന് കിടന്നിട്ടും ഇനിയും പണിപൂർത്തിയായില്ല. കോട്ടയം-കുമളി ദേശിയ പാതയിൽ 6 കിലോമീറ്റർ ദൂരം കുറവുള്ള ഈറോഡ് ബൈ പാസായി മാറ്റാൻ കഴിയുന്നതും തിരക്കുള്ള സമയങ്ങളിൽ ചരക്ക് ലോറികൾക്കും, ടൂറിസ്റ്റുകൾക്കും തേക്കടി യാത്രികർക്കും ദൂരം കുറഞ്ഞ് യാത്ര ചെയ്യാവുന്നതുമായ റോഡാണ് പീരുമേട് തോട്ടപ്പുര വളഞ്ഞാങ്കാനം റോഡ് .അതിപുരാതനമായ ഈറോഡ് വനം വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് റോഡ് നിർമ്മാണം തടസ്സപ്പെടുകയാണുണ്ടാത്. ഏകദേശം ഒരു കിലോമീറ്റർ ദൂരം പണി പൂർത്തിയായാൽ ദേശിയ പാത183 ൽ കുട്ടിക്കാനത്തെ വാഹന തിരക്ക് കുറക്കാനും ആറുകിലോമീറ്റർ കുറച്ച് സമയലാഭവും ധന ലാഭവും നേടാൻ കഴിയും.പീരുമേട്ടിൽ നിന്നുംതോട്ടപ്പുരവഴി വളഞ്ഞങ്ങാനം ദേശീയ പാത183 ൽ എത്തുന്ന അതിപുരാതന റോഡാണിത്. റാണിസേതു ലക്ഷമി ഭായിയുടെ കാലത്ത് നിർമ്മിച്ച ഈറോഡിൽ കൊല്ലവർഷം 1095 ലെ വെള്ളപൊക്കത്തിൽ രണ്ട് പാലങ്ങൾ തകർന്നു പോയിരുന്നു. തുടർന്ന് കുട്ടിക്കാനത്തേക്ക് പുതിയ റോഡ് പണിത് കോട്ടയം ദേവികുളം റോഡിൽ ബന്ധിപ്പിക്കുകയായിരുന്നു. കുട്ടിക്കാനത്ത് തിരുവിതാം കൂർ രാജ വംശത്തിന്റെ വേനൽ കാല വസതി ആയതു കൊണ്ട് ഈ റോഡിനു പ്രാധാന്യം വർദ്ധിക്കുകയുംചെയ്തിരുന്നു. തകർന്നു പോയ വളഞാംങ്കാനം തോട്ടാപ്പുര റോഡ് പണി ചെയ്യാതെ കിടന്നു പോയി. വ തുടർന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ സി.എ. കുര്യന്റെ ശ്രമഫല മായി2006 ൽ ഫണ്ട് അനുവദിച്ച് പണി ആരംഭിച്ചിരുന്നു. വനംവകുപ്പിന്റെ തടസ്സത്തെ തുടർന്ന് വീണ്ടും റോഡ് പണി മുടങ്ങി. ഒരുകിലോമീറ്റർ ദൂരം പണി പൂർത്തിയാകാതെ കിടക്കുകയാണ്.