deen
തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് നിയോജകമണ്ഡലം തലത്തിൽ നടത്തിയ അഗ്‌നിപത് വിരുദ്ധ സത്യാഗ്രഹസമരം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: രാജ്യത്തിന്റെ അതിർത്തിയിൽ സൈന്യം വൻ ഭീഷണി നേരിടുമ്പോൾ സേനയെ ദുർബലമാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാർ അഗ്‌നിപത് എന്ന രഹസ്യ അജണ്ട നടപ്പിലാക്കുവാൻ ശ്രമിക്കുന്നത് രാജ്യ സുരക്ഷക്ക് അപകടം ആകുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. വൺ റാങ് വൺ പെൻഷൻ എന്ന സേനയിലെ സമവാക്യം ഇല്ലാതാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ രാജ്യത്തു നിലവിലുള്ള സൈനികരിലും, സൈനിക സേവനം ആഗ്രഹിക്കുന്നകോടിക്കണക്കായ ഇന്ത്യൻ യുവതയിലും അസ്വസ്ഥത പടരും. തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് നിയോജകമണ്ഡലം തലത്തിൽ നടത്തിയ അഗ്‌നി പത് വിരുദ്ധ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ എം ദേവസ്യ, ജോൺ നേടിയപാല, എൻ ഐ ബെന്നി, ഇന്ദു സുധാകരൻ, റ്റി ജെ പീറ്റർ ഷിബിലി സാഹിബ്, ടോണി തോമസ്, നോജ് കോക്കാട്ട്, നിഷ സോമൻ, പിജെ തോമസ്, ആൽബർട് ജോസ്, കെ ദീപക്, ഷാഹുൽ മാങ്ങാട്ട്, ജോയ് മയലാടി, പി വി അച്ഛാമ്മ, കെപി റോയ്, റഷീദ് കാപ്രാട്ടിൽ, എൻെ കെ ബിജു, എ കെ ഭാസ്‌കരൻ,, പി പൗലോസ്, എന്നിവർ പ്രസംഗിച്ചു.