അടിമാലി: അടിമാലി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ഇരുമ്പുപാലത്ത് അഡ്വ: ഡീൻ കുര്യാക്കോസ് എം.പി.നിർവ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് ജോൺസി ഐസക്ക് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാർക്കറ്റ് ഫെഡ് ചെയർമാൻ പി.വി.സ്‌ക്കറിയ, ജില്ല പഞ്ചായത്ത് അംഗം സോളി ജീസ്സസ്, ബ്ലോക്ക് പഞ്ചായത്തംഗം എം.എ അൻസാരി, മിൽമ ഭരണ സമിതി അംഗം പോൾ മാത്യം, ബാബു കുര്യാക്കോസ്, എം.ബി. മക്കാർ, പി.എം.ലത്തീഫ് ,ബേബി അഞ്ചേരി ,ബാങ്ക് ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി മോബി പ്രസ്റ്റീജ് തുടങ്ങിയവർ സംബന്ധിച്ചു.