തൊടുപുഴ :നഗരസഭയുടെയും കുടുംബശ്രീയുടെയുംനേതൃത്വത്തിൽ ദേശീയ നഗര ഉപജീവന ദൗത്യതിന്റെ ഭാഗമായി തൊടുപുഴയിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലനകോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. സീനിയർ ബ്യൂട്ടി തെറാപ്പിസ്റ്റ്, സ്മാർട്ട്‌ഫോൺ അസ്സംബ്ലി ഓപ്പറേറ്റർ എന്നീകോഴ്‌സുകളാണ് ഉള്ളത്. 3 മാസം ദൈർഘ്യമുള്ള ഈകോഴ്‌സുകളിലേക്കുള്ള പ്രവേശനവും തുടർപഠനവും തികച്ചും സൗജന്യമായിരിക്കും. അപേക്ഷകർ നഗരസഭാപരിധിയിലെ സ്ഥിരതാമസക്കാരും 18 നും 35 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങളിലെ അംഗങ്ങളായിരിക്കണം അപേക്ഷകർ. യഥാക്രമം എസ്. എസ്. എൽ. സി , പ്ലസ് 2 എന്നിവയാണ്‌ചേരുന്നതിനുള്ള വിദ്യാഭ്യാസയോഗ്യതകൾ. നല്ലജോലിസാദ്ധ്യതയുള്ളതും,കോഴ്‌സ് കഴിഞ്ഞാൽ ഉടൻ തന്നെജോലി ഉറപ്പാക്കുന്നതുമായ ഗവൺമെന്റ് അംഗീകാരമുള്ളകോഴ്‌സുകളാണ് ഇവ. താല്പര്യമുള്ള അപേക്ഷകർ ജൂലായ് 4 നുള്ളിൽ തൊടുപുഴ നഗരസഭയിലെ എൻ.യു.എൽ.എം സെക്ഷനിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭയിലെ എൻ.യു.എൽ.എം. വിഭാഗവുമായി ബന്ധപ്പെടുക.