ഇടവെട്ടി :ഇടവെട്ടി ഗ്രാമപഞ്ചയാത്തുംകേരള കൗമുദിയും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സെമിനാറും പ്രതിഭാ സംഗമവും ഇന്ന് നടക്കും. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.കെ സുഭാഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് സെക്രട്ടറി പി.എം അബ്ദുൾ സമദ് റിപ്പോർട്ട് അവതരിപ്പിക്കും.
ബേബിതോമസ്(ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ )മോളി ബിജു(ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ) പഞ്ചായത്തംഗങ്ങളായ സുജാത ശിവൻ നായർ,സുബൈദ അനസ്,ബിന്ദു ശ്രീകാന്ത്,ലത്തീഫ് മുഹമ്മദ്,താഹിറ അമീർ,സൂസിറോയി,അഡ്വ അജ്മൽ ഖാൻ ആസീസ്,അസീസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിക്കും.പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ,വി എസ് അബ്ബാസ്സ്റ്റാറ്റാസ് റിപ്പോർട്ട് അവതരിപ്പിക്കും.ഹസീന സുനിൽ(സി.ഡി.എസ്ചെയർപേഴ്‌സൺ),യൂസഫ് പി.എം(മെമ്പർ സെക്രട്ടറി, സി.ഡി.എസ് ),ഡോ. ഷാലു കെ.എച്ച്(മെഡിക്കൽ ഓഫീസർ, അലോപ്പതി ഇടവെട്ടി ഗ്രാമപഞ്ചായത്ത്),ഡോ.ജോസൺജോക്കബ്(മെഡിക്കൽ ഓഫീസർ, ആയുർവേദം ),ഡോ. വികാസ് വിജയൻ(മെഡിക്കൽ ഓഫീസർ),ഡോ. മറിയാമ്മതോമസ്(വെറ്റിനറിഡോക്ടർ),ബിൻസി വർക്കി(കൃഷി ഓഫീസർ ),വേണുഗോപാൽ കെ.ജി(അസിസ്റ്റന്റ് എഞ്ചിനീയർ),ശരത്ത് സി.എം(വി.ഇ.ഒ),സിജി ശങ്കർ(വി.ഇ.ഒ, ),സിനുജോൺ(ഐ.സി.ഡി.എസ് സൂപ്പർവൈസർ ) എന്നിവർ പങ്കെടുക്കും.

പ്രതിഭാ സംഗമത്തിൽ എസ്. എസ്. എൽ. സി, പ്ളസ്ടു ഉന്നത വിജയം നേടിയവരെയും യുവ എഴുത്തുകാരി നീതു പോൾസൺ, എം. ജി. യൂണിവേഴ്സിറ്റിയിൽബി. എ ഇംഗ്ളീഷിൽ നാലാം റാങ്ക് നേടിയ ദേവിക പ്രസന്നൻ, ഇന്ത്യ ബുക്ക്സ് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ ഫൈസാൻ അഹമ്മദ് നാസർ, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കിക്ക് ബോക്സിങ്ങിൽ മെഡൽ നേടിയ ഡിന്റോ ബെന്നി, കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റർസോൺ ടഗ്വാർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ദേവിക സന്തോഷ് എന്നിവരെ ആദരിക്കും.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബിൻസി മാർട്ടിൻ സ്വാഗതവും കേരള കൗമുദി സീനിയർ സബ് എഡിറ്റർ പി.ടി.സുഭാഷ് നന്ദിയും പറയും.