തൊടുപുഴ : കനിവാണ് തിരുനബി എന്ന പ്രമേയത്തിൽ കേരള മുസ് ലിം ജമാഅത്തിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സ്‌നേഹ പ്രഭാഷണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 7 ന് കാരിക്കോട് നൈനാർ പള്ളി ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടക്കും. കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.പി.ജഅഫർ കോയാ തങ്ങളുടെ അദ്ധ്യക്ഷതയിൽ അബ്ദുൽ വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും. അഡ്വ: ഡീൻ കുര്യാക്കോസ് എം പി ഉദ്ഘടാനം ചെയ്യുന്ന സമ്മേളനത്തിൽ വിവിധ മത സാമൂഹിക സാംസ്‌കാരിക നേതാക്കൾ സംബന്ധിക്കും.