dheeraj

തൊടുപുഴ. ഇടുക്കി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ എസ്.എഫ്.ഐയുടെ പങ്കും അന്വേഷിക്കണമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു ആവശ്യപ്പെട്ടു. ധീരജിനെ കൊലപ്പെടുത്താനുപയോഗിച്ച കത്തി ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കാത്തതും ദുരൂഹത വർദ്ധിപ്പിക്കുകയാണെന്ന് ഡി. സി. സി പ്രസിഡന്റ് പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയിൽ കോൺഗ്രസ ധർണയിൽ പങ്കെടുത്ത് ധീരജിനുണ്ടായ അനുഭവം ഓർത്തിരിക്കുന്നത് നല്ലതെന്ന ഡി.സി.സി പ്രസിഡന്റ് നടത്തിയ പരാമർശം വിവാദമായതിനെത്തുടർന്ന് വാർത്താസമ്മേളനത്തിൽ വിശദീകരണം നടത്തവെയാണ് എസ്. എഫ്. ഐക്കെതിരെ ആരോപണം ഉന്നയിച്ചത്.