കട്ടപ്പന : യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന അക്രമ സമരങ്ങൾക്കതിരെയും വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചും നാളെ എൽ.ഡി.എഫ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കട്ടപ്പനയിൽ ബഹുജനറാലി സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഉച്ച കഴിഞ്ഞ് 2 മണിക്ക് ഇടുക്കി കവലയിൽ നിന്നും റാലി ആരംഭിച്ച് സമ്മേളനം നടക്കുന്ന പഴയ ബസ് സ്റ്റാൻഡിൽ അവസാനിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
കെ.കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് നേതാക്കളായ എം എം മണി എം എൽ എ, വാഴൂർ സോമൻ എം എൽ എ ,സത്യൻ മൊകേരി,അലക്‌സ് കോഴിമല, മാത്യുസ് ജോർജ്,ബെന്നി മുത്തോലി,അഡ്വ. മാത്യൂ ജോൺ,പി ജി ഗോപി തുടങ്ങിയവർ പ്രസംഗിക്കുമെന്നും എൽ.ഡി.എഫ് നേതാക്കളായ സി.വി വർഗീസ്, മാത്യൂ വർഗീസ്, അനിൽ കൂവപ്ലാക്കൽ,സി ബി മൂലേപറമ്പിൽ, വി ആർ സജി, വി ആർ ശശി, മനോജ് എം തോമസ് എന്നിവർ പറഞ്ഞു.