തൊടുപുഴ: ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ എസ്. എഫ്. ഐ യുടെ പങ്കും അന്വേഷിക്കണമെന്ന് ഇടുക്കി ഡി. സി. സി പ്രസിഡന്റ് സി. പി. മാത്യു ആവശ്യപ്പെട്ടു. ധീരജിനെ കൊപ്പെടുത്താനുപയോഗിച്ച കത്തി ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥർ കോതിയിൽ ഹാജരാക്കാത്തതും ദുരൂഹത വർദ്ധിപ്പിക്കുകയാണെന്ന് ഡി. സി. സി പ്രസിഡന്റ് പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയിൽ കോൺഗ്രസ ധർണ്ണയിൽ പങ്കെടുത്ത് ധീരജിനുണ്ടായ അനുഭവംഓർത്തിരിക്കുന്നത് നല്ലതെന്ന ഡി. സി. സി പ്രസിഡന്റ് നടത്തിയ പരാമർശം വിവാദമായതിനെത്തുടർന്ന് വാർത്താസമ്മേളനത്തിൽ വിശദീകരണം നടത്തവയെയാണ് എസ്. എഫ്. ഐ ക്കെതിരെ ആരോപണം ഉന്നയിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന അന്നത്തെ എസ്. എഫ്. ഐ ഏരിയാ സെക്രട്ടറിയെ മാസങ്ങൾക്ക് ശേഷം ജില്ലാസെക്രട്ടറിയായി നിയമിച്ചത് പ്രശ്നം മൂടിവെയ്ക്കുന്നതിന്റെ ഭാഗമാണ്.ധീരജിനെ ആശുപത്രിയിൽ കൊണ്ട്പോയ വിദ്യർത്ഥികൾ മാദ്ധ്യമപ്രവർത്തകരോട് സംഭവം വിശദീകരിച്ചപ്പോൾ സി. പി. എം നേതാക്കൾ ഇടപെട്ട് വിദ്യാർത്ഥികളെ സംസാരിക്കുന്നതിൽനിന്ന് വിലക്കിയതും കൂട്ടിവായിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിലെ ദുരൂഹതകൾ ഇനിയും പുറത്തു വരേണ്ടതുണ്ട്. ഈ സർക്കാരിന്റെ കീഴിലുള്ള പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല. സർക്കാർ മാറിയാൽ ധീരജ് കൊലക്കേസിലെ യഥാർത്ഥ കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരുമെന്നും സി.പി.മാത്യു പറഞ്ഞു.