bhithi

പീരുമേട്:സംരക്ഷണ ഭിത്തിയില്ലാത്ത റോഡിടിഞ്ഞ് ഏതു സമയവും വീടിന്റെ മുകളിൽ പതിക്കുന്ന ഭീതിയിൽ ഒരു കുടുംബം. പെരുവന്താനം അമലഗിരിയിൽ ചരളേൽ സിജി റോയിയും കുടുംബവുമാണ് ഭീതിയിൽ കഴിയുന്നത്. കഴിഞ്ഞ ശക്തമായ മഴയിൽ ഉരുൾപൊട്ടലിലും റോഡിൻന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് വീടിന്റെ വശം തകരുകയും വീട്ടുപകരണങ്ങളും മഴ വെള്ളസംഭരണിയും നശിച്ചു.. നിർദ്ധനയും വിധവയുമായ സിജിയും മൂന്നു മക്കളും ഇടിഞ്ഞുവീണ വീട് സന്മനസുകളുടെ സഹായത്തിൽ പുനർ നിർമ്മിച്ചു. അമലഗിരി പാലക്കുഴി റോഡ് ഏതു സമയത്തും ഇടിഞ് വീടിന്റെ മുകളിൽ പതിക്കമെന്ന ഭീതിയാലാണ് സിജിയുടെ കുടുംബം. സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് അമലഗിരി പാലക്കുഴി റോഡ് .സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് അഴുത ബ്ലോക്ക് പഞ്ചായത്ത് ഏഴുലക്ഷം രൂപ അനുവദിച്ചിരുന്നു. കരാറുകാരൻ പണി പൂർത്തിയാക്കാതെ പോകുകയായിരുന്നു. പൊട്ടിപൊളിഞ്ഞിരിക്കുന്ന റോഡ് ഇടിയാവുന്ന അവസ്ഥയിലാണ്. ഏതു സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ് റോഡ്. ഈ പ്രദേശത്തെ റോഡ് പണി ആരംഭിക്കുകയും വീടിന്റെ സമീപത്ത് സംരക്ഷണഭിത്തി പണിയണമെന്നുമാണ് നാട്ടുകാർക്ക് പറയാനുള്ളത്.