
തൊടുപുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറപ്പുഴ ഗ്രാമപഞ്ചായത്തിൽനടത്തിയ ഉന്നതി പ്രോഗ്രാമിൽ 30 ദിവസത്തെ തയ്യൽ പരിശീലനം പൂർത്തിയാക്കിയ പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. 2018 - 19 സാമ്പത്തിക വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച കുടുംബങ്ങളിലെ 18നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് പരിശീലനം നൽകിയത്. നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന ആർ. എസ്. ഇ. ടി. ഐ യുടെ നേതൃത്വത്തിൽ 30 ൽ പരം തൊഴിൽ പരിശീലനങ്ങൾ സൗജന്യമായി നൽകി. ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യതയും ഈ സ്ഥാപനം വഴി ഉറപ്പാക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്ലോറി.കെ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത് ഉദ്ഘാടനം ചെയ്തു.
.ആർ. എസ്. ഇ. ടി. ഐ ഡയറക്ടർ നിജാസ് മുഖ്യപ്രഭാഷണം നടത്തി. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റ്‌നാൽ, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ്, എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ വി.ജി.ജയൻ, ജോയിന്റ് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ ഫസീല.റ്റി.ഐ ബ്ലോക്ക് എ.ജി.ആർ.ഇ.ജി.എ അസിസ്റ്റന്റ് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.