bijumadhavan
എസ് എൻ ഡി പി യോഗം യൂത്ത്മൂവ്‌മെന്റ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മലനാട് യൂണിയനിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന : മാവേലിക്കര വെള്ളാപ്പള്ളി നടേശൻ എഞ്ചിനിയറിംഗ് കോളേജിൽ മുൻസിഫ് കോടതി വിധി നടപ്പാക്കാത്ത നിലപാടിൽ പ്രതിഷേധിച്ച എസ് എൻ ഡി പി യോഗം യൂത്ത്മൂവ്‌മെന്റ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ മലനാട് യൂണിയൻ ശക്തമായി പ്രതിഷേധിച്ചു.യൂണിയൻ ഹാളിൽ യൂത്ത്മൂവ്‌മെന്റ് പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തിയ പ്രതിഷേധ യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ കട്ടപ്പനയിൽ നടന്ന പ്രതിഷേധ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല,യൂണിയൻ ഭാരവാഹികളായ കെ. പി ബീനീഷ്, സുബീഷ് വിജയൻ,അനീഷ് ആലടി , എം വി ഹരീഷ് , വിഷ്ണു കാവനാൽ, വി എസ് ദിലീപ്, അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.