നെടുങ്കണ്ടം . വിഷമുള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഉടുമ്പൻചോല ആനന്ദ്ഭവനിൽ ഋഷികുമാർ -സൗമ്യ ദമ്പതികളുടെ മകൻ ദേവദത്ത് (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 23നാണ് ദേവദത്തിനെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ആശുപത്രികളിൽ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമായതോടെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.