മൂലമറ്റം: അറക്കുളം മൈലാടിയിൽ റോരുകിൽ ജലനിധിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരാഴ്ച്ചയായിട്ടും നടപടിയായില്ലെന്ന് നാട്ടുകാർ പറയുന്നു.മൂലമറ്റം -മുട്ടം റോഡരുകിൽ അറക്കുളം പുത്തൻപള്ളി കവലയിൽ സ്ഥാപിച്ചിരിക്കുന്ന ജലനിധിയുടെ കുളത്തിൽ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളമാണ് പാഴാകുന്നത്.ഗുണനിലവാരം കുറഞ്ഞ പൈപ്പാണ് ഉപയോഗിക്കുന്നതെന്ന് പദ്ധതിയുടെ തുടക്കത്തിൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു.പൈപ്പ് ഉടൻ നന്നാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.